സമ്പൂര്‍ണ ട്രോളിംഗ് നിരോധനം പാടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍
കാേെച്ചി: കേരളത്തില്‍ സമ്പൂര്‍ണ ട്രോളിംഗ് നിരോധനം പാടില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.
ട്രോളിംഗ് നിരോധനം സംബന്ധിച്ച് തിങ്കളാഴ്ച കൊച്ചിയില്‍ ഫിഷറീസ് മന്ത്രി എസ്.ശര്‍മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മത്സ്യത്തൊഴിലാളികള്‍ ഈ ആവശ്യം ഉന്നയിച്ചത്. ബോട്ടുടമകളും യോഗത്തില്‍ ഇതേആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കേരളത്തില്‍ ജൂണ്‍ 15 മുതല്‍ 45ദിവസം ട്രോളിംഗ് പൂര്‍ണമായും നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടക്കുന്നത്.
യോഗത്തില്‍ വിവിധ സംഘടന നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ബോട്ട് ഉടമകളും പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications