ട്രോളിംഗ്: സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി
കൊച്ചി: കഴിഞ്ഞ വര്‍ഷങ്ങളില്‍ ട്രോളിംഗ് നിരോധനം മത്സ്യങ്ങളുടെ വര്‍ധനവ്, സംരക്ഷണം എന്നിവയെ ഏതുവിധത്തില്‍ സ്വാധീനിച്ചുവെന്നതിനെ കുറിച്ച് പഠിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ഫിഷറീസ് മന്ത്രി എസ്.ശര്‍മ അറിയിച്ചു.
സമയബന്ധിമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ട്രോളിംഗ് നിരോധനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത മത്സ്യത്തൊഴിലാളികളുടെയും ബോട്ടുടമകളുടെയും യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ട്രോളിംഗ് നിരോധനം സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തിനു ശേഷം പ്രഖ്യാപനമുണ്ടാകും. ട്രോളിംഗ് നിരോധനം എത്ര ദിവസം വേണമെന്ന് മന്ത്രിസഭയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications