ഇറാഖില്‍ ബസില്‍ സ്ഫോടനം: 11 മരണം
ബാഗ്ദാദ്: ബാഗ്ദാദിന്റെ വടക്കന്‍ പ്രദേശമാണ് ബാകുബയില്‍ ഒരു ബസ്സിലുണ്ടായ ബോംബു സ്ഫോടനത്തില്‍ 11തൊഴിലാളികള്‍ കൊല്ലപ്പെട്ടു.
പതിനാറ് പേര്‍ക്ക് പരിക്കേറ്റു. തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ബസ്സില്‍ സ്ഫോടനം നടന്നത്.
സ്ഫോടനസമയത്ത് ബസ്സില്‍ നാല്പത് യാത്രക്കാരുണ്ടായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഷിയാ സര്‍ക്കാറിനോടുള്ള പ്രതിഷേധ സൂചകമായി ഇറാക്കില്‍ വാഹനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്.












Click it and Unblock the Notifications