ദില്ലിയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു
ദില്ലി: യാത്രചെയ്തുകൊണ്ടിരിക്കെ കാറിന് തീപിടിച്ച് ദില്ലിയില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
മൂന്നു പേര്‍ സഞ്ചരിച്ച ഹോണ്ട സിറ്റി കാറിലാണ് തീപ്പിടുത്തമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. രാത്രി 9.30ന് മഥുര റോഡിലെ ഫ്ലൈഓവറില്‍ വച്ച് ഒബ്റോയ് ഹോട്ടലിനടുത്തുത്തെത്തിയപ്പോഴാണ് തീ കത്തിപ്പടര്‍ന്നത്.
കാറിനുള്ളിലുണ്ടായിരുന്ന സ്ത്രീയും കുട്ടിയും പുറത്തുകടക്കാനാകാതെ കാറിനോടൊപ്പം കത്തിയമരുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
തീപിടിക്കാനുണ്ടായ കാരണങ്ങള്‍ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം നടത്തിവരുകയാണ്.












Click it and Unblock the Notifications