പെണ്‍കുട്ടികള്‍ക്ക് സിബിഎസ്ഇ സ്കോളര്‍ഷിപ്പ്
ദില്ലി: വിദ്യാര്‍ഥിനികള്‍ക്ക് സിബിഎസ്സി സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നു. അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികളുടെ മാനസിക പിരിമുറുക്കം കുറക്കുന്ന തരത്തില്‍ പരീക്ഷയില്‍ കൂടുതല്‍ പരിഷ്കരണങ്ങള്‍ വരുത്തുമെന്നും സിബിഎസ്ഈ ചെയര്‍മാന്‍ അശോക് ഗാംഗുലി അറിയിച്ചു.
പത്താം ക്ലാസില്‍ 60 ശതമാനത്തിലേറെ മാര്‍ക്ക് നേടുന്ന പെണ്‍കുട്ടികള്‍ക്ക് 12-ാം ക്ലാസ് വരെ സ്കോളര്‍ഷിപ്പ് നല്‍കും. മാസത്തില്‍ 500 രൂപയായിരിക്കും സ്കോളര്‍ഷിപ്പ്. ഈ വര്‍ഷം 550 വിദ്യാര്‍ഥിനികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കും. യോഗ്യരായ കൂടുതല്‍ പെണ്‍കുട്ടികളുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കും.
എല്ലാ ചോദ്യപേപ്പറുകളിലും പരിഷ്കരണങ്ങള്‍ വരുത്തും. 2008 മുതല്‍ ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടുവരും. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ചില വിഷയങ്ങളിലെ ചോദ്യപേപ്പറുകളില്‍ ഈ വര്‍ഷം വരുത്തിയ മാറ്റങ്ങള്‍ ഗുണപരമാണെന്ന് കണ്ടെത്തിയതായും എല്ലാ ചോദ്യപേപ്പറുകളും പരിഷ്കരിക്കുമെന്നും ഗാംഗുലി പറഞ്ഞു.
പത്താം ക്ലാസിലെ മൂന്ന് പേപ്പറുകളിലും 12-ാം ക്ലാസിലെ ഏഴ് പേപ്പറുകളിലുമാണ് ഈ വര്‍ഷം പരിഷ്കരണങ്ങള്‍ വരുത്തിയത്.












Click it and Unblock the Notifications