Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവരണം: സമരക്കാര്‍ വാജ്പേയിയെ കണ്ടു

ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക സംവരണ ഏര്‍പ്പെടുത്തുന്നതിനെതിരെ സമരം നടത്തിവരുന്ന ഡോക്ടര്‍മാര്‍ മുന്‍ പ്രധാനമന്ത്രിയും എന്‍ഡിഎ ചെയര്‍മാനുമായ എ.ബി.വാജ്പേയിയെ കണ്ട് സമരത്തിന് പിന്തുണ തേടി.

കൃഷ്ണമേനോന്‍ മാര്‍ഗിലെ വസതിയില്‍ വാജ്പേയിയെ സന്ദര്‍ശിച്ച നാലംഗ സംഘം സമരത്തെ കുറിച്ച് മുന്‍പ്രധാനമന്ത്രിയോട് വിശദീകരിച്ചു. വാജ്പേയി തങ്ങള്‍ പറയുന്നത് ശ്രദ്ധാപൂര്‍വം കേട്ടെന്നും പ്രശ്നത്തില്‍ ആലോചിച്ച് നിലപാടെടുക്കാമെന്ന് ഉറപ്പു നല്‍കിയതായും കൂടിക്കാഴ്ചക്കു ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. റെസിഡന്റ് ഡോക്ടര്‍മാരുടെ സംഘമാണ വാജ്പേയിയെ കണ്ടത്. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടുനിന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക സംവരണം ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കുന്നതായി കഴിഞ്ഞ ദിവസം ബിജെപി വ്യക്തമാക്കിയിരുന്നു. മുന്നോക്ക ജാതിയിലെ പാവപ്പെട്ടവര്‍ക്കും സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ബിജെപി മുന്നോട്ടുവച്ചിട്ടുണ്ട്.

സമരക്കാര്‍ നേരത്തെ പ്രതിപക്ഷ നേതാവ് എല്‍.ക.അദ്വാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+