Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം അവസാനിപ്പിക്കണമെന്ന് സുപ്രിം കോടതി

ദില്ലി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും നടത്തിവരുന്ന സമരം പിന്‍വലിക്കണമെന്ന നിര്‍ദേശം പാലിക്കാത്തതില്‍ സുപ്രിം കോടതി അതൃപ്തി രേഖപ്പെടുത്തി.

ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്ന് കോടതി തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ സമരം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ താത്പര്യമാണ് കോടതി പരിഗണിക്കന്നതെന്നും അരിജിത് പസായത്, എല്‍.എസ്.പാന്ഥെ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഇപ്പോള്‍ നടന്നുവരുന്ന സമരത്തിന്റെയും പ്രതിഷേധത്തിന്റെയും നില സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് ബുധനാഴ്ച സമര്‍പ്പിക്കാനും സുപ്രിം കോടതി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+