പെണ്‍വാണിഭസംഘം വ്യവസായിയെ കൊലപ്പെടുത്തി
മുംബൈ: മോഡലുകള്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം മുംബൈയില്‍ വ്യവസായിയെ കൊലപ്പെടുത്തി. പെണ്‍വാണിഭ സംഘത്തെ പിടികൂടാനായി മുംബൈ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ചെറുപ്പക്കാരായ വ്യവസായികളെയും പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘം ഏതാനും ആഴ്ചകള്‍ക്കു മുമ്പ് സോഫ്റ്റ്വേര്‍ പ്ലേസ്മെന്റ് കണ്‍സള്‍ട്ടന്റായ രാജേഷ് കൃഷ്ണനെ (30) കൊലപ്പെടുത്തിയിരുന്നു. കുര്‍ള വെസ്റിലെ ഒരു ഹോട്ടലിലാണ് കൊല നടന്നത്. ഞായറാഴ്ച രാത്രി ഗാത്കോപാറിലെ വ്യവസായിയായ യോഗേഷ് വിസവാഡിയ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൃഷ്ണനെ കൊലപ്പെടുത്തിയ സംഘം തന്നെയാണ് യോഗേഷിന്റെ കൊലക്കു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
സ്വവര്‍ഗരതിക്കാര്‍ കൂടി ഉള്‍പ്പെട്ട സംഘമാണ് യോഗേഷിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
മുപ്പതിനും നാല്പതിനും ഇടയില്‍ പ്രായമുള്ള വ്യവസായികളെയും പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘം മോഡലുകളെ ഫോട്ടോകള്‍ കാട്ടിയാണ് ഇവരെ വലയില്‍ വീഴ്ത്തുന്നത്. ധാരണയായിക്കഴിഞ്ഞാല്‍ ഏതെങ്കിലും ഹോട്ടലിലോ ലോഡ്ജിലോ വരാന്‍ ഇവരോട് പറയുന്നു.
കൃഷ്ണന്‍ ഈ സംഘത്തെ പല ഹോട്ടലുകളില്‍ വച്ച് കണ്ടിരുന്നതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications