സ്വാശ്രയ കോളേജ്: തോമസ് കമ്മിഷന്‍ ഫീസ് തുടരും
ദില്ലി: സ്വാശ്രയ എന്‍ജിനീയറിംഗ്, നഴ്സിംഗ് കോളേജുകളില്‍ 2006-2007 അധ്യയനവര്‍ഷവും മുന്‍വര്‍ഷത്തേതുപോലെ മുഴുവന്‍ സീറ്റിലും ജസ്റിസ് കെ. ടി തോമസ് കമ്മിഷന്‍ നിര്‍ദേശിച്ച ഫീസ് ഈടാക്കാന്‍ സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ്.
സ്വാശ്രയ എന്‍ജിനീയറിംഗ്, നഴ്സിംഗ് മാനേജ്മെന്റ് അസോസിയേഷനുകള്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ ജസ്റിസ് അരിജിത് പസായത്ത്, ജസ്റിസ് എസ്. എല്‍ പാണ്ഡെ എന്നിവരടങ്ങിയ ബഞ്ചാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.
സ്വാശ്രയ മെഡിക്കല്‍കോളേജുകളുടെ കേസ് കോടതി പരിഗണിച്ചിട്ടില്ല. സ്വാശ്രയ സ്ഥാപനങ്ങളിലെ പകുതി സീറ്റില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് മാത്രമേ ഈടാക്കാവൂ എന്ന കേരള സര്‍ക്കാറിന്റെ നിയമനിര്‍മാണത്തിന് എതിരാണ് ഇടക്കാല വിധി. സ്വാശ്രയ പ്രഫണല്‍ കോളേജുകളുടെ ഫീസ് നിരക്ക് കുറച്ചുകൊണ്ട് സംസ്ഥാനം കൊണ്ടുവന്ന നിയമത്തിനെതിരെ സ്വാശ്രയ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച കേസ് സുപ്രിം കോടതി പരിഗണനയിലാണ്.
മറ്റു സംസ്ഥാനങ്ങളിലെ സമാനമായ കേസുകള്‍ പരിഗണിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഈ വിഷയത്തില്‍ പ്രത്യേകം നിയമനിര്‍മാണത്തിന് അവകാശമുണ്ടെന്നായിരുന്ന സുപ്രിംകോടതിയുടെ പൊതുവായ നിരീക്ഷണം.












Click it and Unblock the Notifications