Get Updates
Get notified of breaking news, exclusive insights, and must-see stories!

കളര്‍ ടിവി വിതരണം സപ്തംബര്‍ 15മുതല്‍ : കരുണാനിധി

ചെന്നൈ: ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ സൗജന്യ കളര്‍ ടെവിലിഷന്‍ വിതരണം സപ്തംബര്‍ 15ന് ആരംഭിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധി അറിയിച്ചു.

ഇതിനായി ടെലിവിഷന്‍ വാങ്ങിക്കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കാനും അപാകതകളില്ലാതെ ഘട്ടം ഘട്ടമായി വിതരണ പദ്ധതി നടപ്പിലാക്കാനുമായി നിയമസഭാംഗങ്ങളെയുള്‍പ്പെടുത്തി സമിതി രൂപീകരിച്ചിട്ടുണ്ടെന്നും കരുണാനിധി നിയമസഭയില്‍ പറഞ്ഞു.

എഐഎഡിഎംകെ സര്‍ക്കാറിന്റെ കാലത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരായി ഫയല്‍ചെയ്ത കോടതിയലക്ഷ്യക്കേസുകളും ടെസ്മ പ്രകാരം ഫയല്‍ ചെയ്തകേസുകളും ഉടന്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

ഡിഎംകെ, എംഡിഎംകെ, പിഎംകെ തുടങ്ങി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരായി 342 കോടതിയലക്ഷ്യക്കേസുകളും രണ്ട് ടെസ്മ കേസുകളുമാണ് ജയലളിത സര്‍ക്കാര്‍ ഫയല്‍ ചെയ്തിരുന്നത്.

മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെയുള്ള ഒന്‍പത് കേസുകളും സിവില്‍ സപ്ലൈസ് ജീവനക്കാര്‍ക്കെതിരെയുള്ള കേസുകളും ഇതോടൊപ്പം പിന്‍വലിക്കും. ജയലളിത സര്‍ക്കാര്‍ പുറത്താക്കിയ 13,000ത്തില്‍പ്പരം പൊതുക്ഷേമ പ്രവര്‍ത്തകരെ തിരിച്ചെടുക്കും. അവരുടെ വേതനത്തില്‍ 200 രൂപ വര്‍ദ്ധിപ്പിക്കും-കരുണാനിധി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+