ബാര്‍ ലൈസന്‍സുകള്‍ പുന:പരിശോധിക്കും: ഗുരുദാസന്‍
തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് അനധികൃതമായി നല്‍കിയ ബാര്‍ ലൈസന്‍സുകള്‍ പുന:പരിശോധിക്കുമെന്ന് എക്സൈസ് മന്ത്രി പി.കെ.ഗുരുദാസന്‍.
സംസ്ഥാനത്ത് വ്യാജമദ്യം നിര്‍മ്മിയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും തടയാന്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കുന്നത് ക്രമവിരുദ്ധമായിട്ടാണെന്ന് ആരോപണത്തിന്മേല്‍ അന്വേഷണം നടത്തും. ബാര്‍ ലൈസന്‍സ് നല്‍കുന്നതിനടക്കമുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്നതുസംബന്ധിച്ച് പഠനം നടത്തും.
മധ്യത്തിന്റെ ഉപയോഗം കുറക്കാന്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ചാരായ നിരോധനം പിന്‍വലിക്കല്‍ ഇപ്പോള്‍ എല്‍ ഡി എഫ് അജണ്ടയിലില്ല- മന്ത്രി പറഞ്ഞു.
സി ഐ ടി യു ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്നും സംഘടനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റുസ്ഥാനത്ത് തുടരുമെന്നും ഗുരുദാസന്‍ അറിയിച്ചു.












Click it and Unblock the Notifications