Get Updates
Get notified of breaking news, exclusive insights, and must-see stories!

കയറ്റിറക്ക് നിയമം: വീട്ടുടമയുടെ അവകാശം സംരക്ഷിക്കും

തിരുവനന്തപുരം: വീട്ടുസാധനങ്ങള്‍ കയറ്റിയിറക്കുന്നത് സ്വയം ചെയ്യാനോ ഇഷ്ടമുള്ള തൊഴിലാളികളെക്കൊണ്ട് ചെയ്യിക്കാനോ വീട്ടുടമക്കുള്ള അവകാശം സംരക്ഷിക്കുമെന്ന് തൊഴില്‍മന്ത്രി പി.കെ.ഗുരുദാസന്‍ ഉറപ്പുനല്‍കി.

തൊഴിലുടമക്ക് തൊഴിലാളികളെ ഇഷ്ടമുള്ളപ്പോള്‍ ഒഴിവാക്കാം എന്നതടക്കം ചുമട്ടുതൊഴിലാളി നിയമത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ ഒഴിവാക്കും. തൊഴില്‍ത്തര്‍ക്കത്തില്‍ പൊലീസിന് ഇടപെടാനുള്ള അവകാശവും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില പ്രത്യേക സാമ്പത്തിക മേഖലകള്‍ വിജയിക്കണമെങ്കില്‍ അവിടെ തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കരുതെന്ന ചിന്ത ശരിയല്ല. തൊഴിലാളികളുടെ കൊള്ളരുതായ്മകൊണ്ടല്ല നിക്ഷേപം വരാത്തത്. ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് തൊഴിലാളികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍തുക വര്‍ദ്ധിപ്പിക്കും. സ്വര്‍ണത്തൊഴിലാളികള്‍ക്കും ചെറുകിട തോട്ടം തൊഴിലാളികള്‍ക്കും ക്ഷേമനിധി നടപ്പാക്കും.

സ്വകാര്യ ആശുപത്രികള്‍, പാഴ്സല്‍ സര്‍വ്വീസ്, പെട്രോള്‍ ബങ്ക് എന്നീ മേഖലകളിലെ തൊഴിലാളികള്‍ക്കും ക്ഷേമനിധിഏര്‍പ്പെടുത്തും. സ്ത്രീത്തൊഴിലാളികള്‍, അന്യസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന തൊഴിലാളികള്‍ എന്നിവരുടെയും അവകാശ സംരക്ഷണത്തിനായി നടപടികളെടുക്കും. പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അന്തരീക്ഷം ഉണ്ടാക്കിയെടുക്കും-അദ്ദേഹം അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+