Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാജയ കാരണം വോട്ട് ചോര്‍ച്ച: മുരളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെയും ഡിഐസിയുടെയും ഭാഗത്തു നിന്നുണ്ടായ വോട്ട് ചേര്‍ച്ചയാണ് പരാജയ കാരണമെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലയനം ഉള്‍പ്പെടെയുള്ള ഭാവി കാര്യങ്ങള്‍ പ്രവര്‍ത്തകരുമായി ആലോചിച്ചു മാത്രമേ തീരുമാനിക്കുകയുള്ളൂ. കോണ്‍ഗ്രസുമായുള്ള ലയനം ഇപ്പോള്‍ അജണ്ടയിലില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കും. പാര്‍ട്ടി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. ആഗസ്തില്‍ സംസ്ഥാന തല ക്യാമ്പ് നടത്തും.

തിരഞ്ഞെടുപ്പിന് മുമ്പു വരെ പോരടിച്ചുനിന്നവര്‍ തിരഞ്ഞെടുപ്പില്‍ യോജിച്ചത് പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും മുരളി പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുകയെന്നത് പാര്‍ട്ടി തീരുമാനമാണ്. ഇതനുസരിക്കാത്തവര്‍ക്കെതിരെ കൂറുമാറ്റ നിരോധ നിയമപ്രകാരം നടപടിയുണ്ടാവുമെന്നും മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+