Get Updates
Get notified of breaking news, exclusive insights, and must-see stories!

പദ്ധതി ചെലവ് കുറയ്ക്കില്ല: തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി പദ്ധതി ചെലവ് കുറയ്ക്കില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്.

സംസ്ഥാനത്തെ നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിന് വേണ്ടി എടുക്കേണ്ട നടപടികളെക്കുറിച്ച് വാണിജ്യ നികുതി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തോമസ് ഐസക്.

സംസ്ഥാനത്തന്റെ ധനസ്ഥിതി വളരെ മോശമാണ്. വരവിനെക്കാള്‍ ചെലവാണ് ഇതിന് കാരണം. ഇത് പരിഹരിക്കാന്‍ ചെലവ് കുറക്കല്‍ പ്രായോഗികമല്ല. വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് അതിനുള്ള മാര്‍ഗം.

കാര്യക്ഷമമായി നികുതി പിരിച്ചെങ്കില്‍ മാത്രമേ വരുമാനം വര്‍ദ്ധിക്കാനാവൂ. നികുതി പിരിവ് ഊര്‍ജിതമാക്കാനാവശ്യമായ എല്ലാ സഹകരണവും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് കമ്മീഷണര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വാറ്റ് നികുതി മൂലമുള്ള വരുമാനം വളരെ കുറവാണ്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നികുതി വെട്ടിപ്പ് ഇവിടെ കൂടുതലാണ്. നികുതി പിരിവ് കുറവും. നികുതി പിരിവ് ശക്തമാക്കുന്നതിനായി ഇടതുമുന്നണി സര്‍ക്കാര്‍ ഒരു കര്‍മപദ്ധതി ആവിഷ്കരിക്കും. ചെറിയ കച്ചവടക്കാരെ നികുതിയുടെ പേരില്‍ വേട്ടയാടില്ല.

സംസ്ഥാനത്തെ നികുതിദായകരില്‍ 40 ശതമാനം പേര്‍ മാത്രമേ കൃത്യമായി നികുതി അടയ്ക്കുന്നുള്ളൂ. വാണിജ്യ നികുതി വകുപ്പിലെ കൂടുതല്‍ പേരും അഴിമതിക്കാരാണെന്നാണ് ജനങ്ങളുടെ അഭിപ്രായം. ഈ പേര് മാറ്റിയെടുക്കാന്‍ ശ്രമിക്കണം. വാണിജ്യ നികുതി വകുപ്പില്‍ കമ്പ്യൂട്ടറൈസേഷന്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+