കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ കോളേജ്: അഭിപ്രായം തേടുമെന്ന് മന്ത്രി

  • By Staff
Google Oneindia Malayalam News

തുരിവനന്തപുരം: സ്വശ്രയ പ്രഫണല്‍ കോളേജുകളുടെ ഫീസ് നിരക്കിനെ സംബന്ധിച്ച് അഭിപ്രായ രൂപീകരണം നടത്തിയശേഷം മാത്രമേ കെ. ടി തോമസ് കമ്മിഷന്‍ നിശ്ചയിച്ച ഫീസ് സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നു പറയാന്‍ കഴിയൂ എന്ന് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി വ്യക്തമാക്കി.

പ്രശ്നപരിഹാരത്തിനായി ശ്രമം തുടരുന്ന അവസരത്തില്‍ അഭിപ്രായപ്രകടനം നടത്തുന്നതു ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാശ്രയ കോളേജുകളുടെ ഫീസ് നിയന്ത്രിച്ചു കൊണ്ടുള്ള ഓഡിനന്‍സ് ഇറക്കണമെന്ന എസ്എഫ്ഐയുടെ നിര്‍ദ്ദേശം പ്രായോഗികമല്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഓഡിനന്‍സ് ഇറക്കാനാകില്ല.

എന്നാല്‍ അവയെ സാമൂഹികനിയന്ത്രണത്തിന്‍കീഴില്‍ കൊണ്ടുവരാനുള്ള നടപടി ഉണ്ടാവും. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹിക നിയന്ത്രണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കണമെന്നത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയമാണെന്നും മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X