ഇന്തോനേഷ്യ ഭൂകമ്പം: മരണസംഖ്യ 5400 ആയി
ബന്ദുല്‍: ഇന്തോനേഷ്യയില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 5,400 ആയി. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട ലക്ഷക്കണക്കിനാളുകളുടെ ദുരിതം തുടരുകയാണ്.
ഭവരഹിതരായ ആയിരങ്ങള്‍ ഒരു രാത്രി കൂടി മഴയില്‍ കഴിച്ചുകൂട്ടി. മതിയായ ദുരിതാശ്വാസം ദുരന്തബാധിതര്‍ക്ക് ലഭിക്കുന്നില്ല. രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് വീട് നഷ്ടപ്പെട്ടുവെന്നാണ് റെഡ് ക്രോസിന്റെ കണക്ക്.
ഭൂകമ്പത്തില്‍ 5,427 പേര്‍ മരിച്ചതായി സാമൂഹ്യകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഭൂകമ്പം നടന്ന ജാവ പ്രവിശ്യയില്‍ അന്തര്‍ദേശീയ ഏജന്‍സികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications