ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ കിഴക്കന്‍ പ്രദേശത്തുള്ള പപൂവ പ്രവിശ്യയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഭൂചലനം രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ വകുപ്പ് അറിയിച്ചു.
റിച്ചര്‍ സ്കെയിലില്‍ 5. 6രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളുള്ളതായി റിപ്പോര്‍ട്ടില്ല. പപൂവയുടെ തലസ്ഥാനമായ ജയപുരക്ക് 147 കിലോമീറ്റര്‍ തെക്കുമാറിയാണ് ഭുചലനം അനുഭവപ്പെട്ടത്.
ശനിയാഴ്ച ജാവാ ദ്വീപിലുണ്ടായ വന്‍ ഭൂകമ്പത്തിനുശേഷം വീണ്ടും മുണ്ടായ ഭൂചലനം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ശനിയാഴ്ചത്തെ ഭൂചലനത്തില്‍ മരണം 5,400 കവിഞ്ഞുവെന്നാണ് അവസാനമായിക്കിട്ടിയ ഔദ്യോഗിക റിപ്പോര്‍ട്ട് .












Click it and Unblock the Notifications