കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയില്‍ തമിഴ് പുലികള്‍ 12 പേരെ വധിച്ചു

  • By Staff
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ എല്‍ ടി ടി ഇ പ്രവര്‍ത്തകര്‍ 12 സിംഹളത്തൊഴിലാളികളെ കൊലപ്പെടുത്തിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. കൊളംബോക്ക് 290 കി മി അകലെ അംപാരയിലാണ് ജലസേചന പദ്ധിതിക്കു കീഴില്‍ ജോലിചെയ്യുന്ന 12 തൊഴിലാളികള്‍ കൊല്ലപ്പെട്ടത്.

എല്‍ ടി ടി ഇ പ്രവര്‍ത്തകര്‍ ഇവരെ തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കപ്പെടുന്നതായി സൈനിക വക്താവ് അറിയിച്ചു. പുലികളുടെ കയ്യില്‍ നിന്നും കൊലപാതകശ്രമത്തിനിടയ്ക്ക് രക്ഷപ്പെട്ടോടിയ മറ്റ് രണ്ട് തൊഴിലാളികളാണ് പൊലിസില്‍ വിവരം നല്‍കിയത്. രക്ഷപ്പെട്ടവര്‍ക്ക് വെടിയേറ്റിട്ടുണ്ട്.

എല്‍ടിടിഇയെ തീവ്രവാദസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും അവരുടെ ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

വിദേശത്ത് താമസിക്കുന്ന തമിഴ് വംശജരില്‍ നിന്ന് പണം പിരിക്കുകയും അതെല്ലാം മനുഷ്യാവകാശ ധ്വംസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്ന എല്‍ടിടിഇ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ സംഘടനയെ തീവ്രവാദ സംഘടനകളുടെ ഗണത്തില്‍പ്പെടുത്തിയത്.

2006 ഏപ്രില്‍ മാസത്തോടെയാണ് ശ്രീലങ്കയില്‍ ആഭ്യന്തര കലാപം വീണ്ടും രൂക്ഷമായത്. ഇതിനെത്തുടര്‍ന്ന് 375 ലേറെ ആളുകള്‍ ഈവര്‍ഷംമാത്രം കൊല്ലപ്പെട്ടു. ഇതിനിടയില്‍ രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനായി ജപ്പാന്റെ മധ്യസ്ഥതയില്‍ സമാധാനശ്രമങ്ങള്‍ തുടരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X