കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും കൂടുതല്‍ എയ്ഡ്സ് രോഗികള്‍ ഇന്ത്യയില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ എയ്ഡ്സ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി ഗ്ലോബല്‍ എയ്ഡ്സ് എപ്പിഡമിക്കിന്റെ 2006ലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2005 അവസാനത്തോടെ ഇന്ത്യയിലെ എയ്ഡ്സ് രോഗികളുടെ എണ്ണം 57 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.

പുതിയ റിപ്പോര്‍ട്ട് പ്രകാരം ദക്ഷിണാഫ്രിക്കയിലേതിനേക്കാള്‍ കൂടതലാണ് ഇപ്പോള്‍ ഇന്ത്യയിലെ എയ്ഡ്സ് രോഗികളുടെ എണ്ണം. ദക്ഷിണാഫ്രിക്കയില്‍ ആകെ 55 ലക്ഷം ആളുകള്‍ക്കാണ് എച്ച് ഐ വി ബാധയുള്ളത്.

ഏഷ്യയിലെ എയ്ഡ്സ് രോഗികളില്‍ മൂന്നില്‍ രണ്ടു വിഭാഗവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിലൂടെയാണ് രോഗത്തിനിരയാവുന്നത്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ എയ്ഡ്സ് രോഗികള്‍ മരിക്കുന്നത് ഇന്ത്യയിലാണ്. 1981ലാണ് ഇന്ത്യയില്‍ ആദ്യമായി എച്ച്ഐവി ബാധ കണ്ടെത്തിയത്.

ഏഴ് ശതമാനം ഇന്ത്യക്കാര്‍ മാത്രമാണ് എയ്ഡ്സ് രോഗത്തിന് ചികിത്സതേടുന്നതെന്ന് യു എന്‍ സംഘടന വ്യക്തമാക്കുന്നു. ഇതില്‍ത്തന്നെ 1.6 ശതമാനവും ഗര്‍ഭിണികളായ സ്ത്രീകളാണ്. ഗര്‍ഭസ്ഥ ശിശുക്കളിലേക്കുള്ള രോഗബാധ തടയുന്നതിനാണ് ഇവര്‍ ചികിത്സ സ്വീകരിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ കണക്കുപ്രകാരം 15വയസ്സിനും 49 വയസ്സിനുമിടയില്‍ പ്രായമുള്ള 52 ലക്ഷം എയ്ഡ്സ് രോഗികള്‍ ഇന്ത്യയിലുണ്ടെന്ന് യു എന്‍ എയ്ഡ്സ് ഇന്ത്യാ ചീഫ് ഡോ. ഡെന്നിസ് ബ്രൗണ്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X