കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവരണം: മെഡിക്കല്‍ സമരം തുടരും

  • By Staff
Google Oneindia Malayalam News

ദില്ലി: സംവരണ പ്രശ്നത്തില്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം നിര്‍ത്തണമെന്ന സുപ്രിം കോടതി വിധി വിദ്യാര്‍ത്ഥികളുടെയും റസിഡന്റ് ഡോക്ടര്‍മാരുടെയും സംഘടനകള്‍ തള്ളി. സംവരണത്തിനെതിരെയുള്ള സമരം ശക്തമായിത്തന്നെ തുടരാന്‍ സംഘടനകള്‍ ബുധനാഴ്ച തീരുമാനിച്ചു.

മെഡിക്കല്‍ സമരം നിര്‍ത്താന്‍ കഴിഞ്ഞ ദിവസം ചൊവ്വാഴ്ച സുപ്രിം കോടതി മെഡിക്കല്‍ വിദ്യാര്‍ത്ഥികളോടും ഡോക്ടര്‍മാരോടും ആവശ്യപ്പെട്ടിരുന്നു. സമരം തുടരുകയാണെങ്കില്‍ അത് കോടതി അലക്ഷ്യമായികണക്കാക്കുമെന്നും കോടതി അറിയിച്ചിരുന്നു.

സമരം നടത്തുന്നവരുടെ സംഘടനകള്‍ ബുധനാഴ്ച രാവിലെ നടത്തിയ ജനറല്‍ ബോഡി യോഗത്തിലാണ് കോടതിവിധിക്കെതിരായി സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനമെടുത്തത്.

തങ്ങള്‍ സുപ്രിം കോടതിയെ ബഹുമാനിക്കുന്നുവെന്നും തങ്ങളുടെ ആവശ്യം സമൂഹത്തിന്റെ പൊതുവികാരമായി കോടതി കണക്കാക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും സമരക്കാരുടെ പ്രതിനിധി ഡോ അനില്‍ ശര്‍മ പറഞ്ഞു.

സമരത്തിന്റെ 19-ാം ദിവസമായ ബുധനാഴ്ചയും തലസ്ഥാനത്തെ മെഡിക്കല്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ നാലിന് ദില്ലിയില്‍ ച്ചേരുന്ന യോഗത്തില്‍ മാത്രമേ സമരത്തെക്കുറിച്ച് അവസാന തീരുമാനമെടുക്കൂ. അതുവരെ പുതിയ തീരുമാനങ്ങളൊന്നും ഉണ്ടാവില്ല. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള മെഡിക്കല്‍ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും- അനില്‍ ശര്‍മ വ്യക്തമാക്കി.

ചൊവ്വാഴ്ചയുണ്ടായ സുപ്രിം കോടതി വിധിയെത്തുടര്‍ന്ന് സമരത്തിന്റെ സിരാകേന്ദ്രമായ ആള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിസില്‍ സമരത്തിന്റെ ഭാവിതീരുമാനിക്കുന്നതു സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.

ഇതിനിടയില്‍ കോടതിവിധി മാനിച്ച് സമരത്തില്‍ നിന്നും പിന്മാറാന്‍ സമരക്കാരില്‍ ഒരുവിഭാഗം താല്പര്യം പ്രകടപ്പിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ ഇതിനെ എതിര്‍ക്കുകയാണ്. ദൈര്‍ഘ്യമേറിയ ചര്‍ച്ചകള്‍ നടത്തിയും നിയമോപദേശം തേടിയുമാണ് പ്രതിഷേധം തുടരാന്‍ സമരക്കാര്‍ തീരുമാനിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X