പ്രതിഫലം പറ്റുന്ന പദവി: എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും
ദില്ലി: പ്രതിഫലം പറ്റുന്ന പദവി വഹിക്കുന്ന നിയമനിര്‍മാണ സഭകളിലെ അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതികളില്‍ അടിയന്തിര തീരുമാനം കൈകൊള്ളണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് എന്‍ഡിഎ ആവശ്യപ്പെടും. ഇതുസംബന്ധിച്ച തീരുമാനം എന്‍ഡിഎ യോഗത്തില്‍ കൈകൊണ്ടു.
പ്രതിഫലം പറ്റുന്ന പദവി സംബന്ധിച്ച ബില്‍ രാഷ്ട്രപതി തിരിച്ചയച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രതിഫലം പറ്റുന്ന പദവികള്‍ വഹിക്കുന്ന എംഎല്‍എമാരെയും എംപിമാരെയും സംരക്ഷിക്കുന്ന ഒരു നിയമവും നിലവിലില്ല. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉടന്‍ തീരുമാനം കൈകൊള്ളണം- ബിജെപി വക്താവ് പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.
എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെയും പ്രതിപക്ഷ നേതാവ് എല്‍.കെ.അദ്വാനിയുടെയും നേതൃത്വത്തിലുള്ള എന്‍ഡിഎ നേതാക്കളുടെ സംഘം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുമായി കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications