Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഫലം പറ്റുന്ന പദവി: പ്രധാനമന്ത്രി രാഷ്ട്രപതിയെ കാണും

ദില്ലി: പ്രതിഫലം പറ്റുന്ന പദവി ബില്ലിന്മേല്‍ ചര്‍ച്ചനടത്തുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ബുധനാഴ്ച രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിനെ കാണും.

കൂടിക്കാഴ്ചയുടെ സമയം ഇതുവരെ നിശ്ചയിച്ചിട്ടില്ല. പ്രതിഫലം പറ്റുന്ന പദവി സംബന്ധിച്ച് 1959 ല്‍ നടപ്പിലാക്കിയ നിയമത്തില്‍ ഭേദഗതിവരുത്തിക്കൊണ്ട് പാര്‍ലമെന്റ് പാസാക്കിയ ബില്‍ രാഷ്ട്രപതി തിരിച്ചയച്ചതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചനടത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുന്നത്.

രാഷ്ട്രപതി ബില്‍ തിരിച്ചയച്ചതിനെത്തുടര്‍ന്നുണ്ടായ പ്രത്യേക രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനായി കോണ്‍ഗ്രസ് ബുധനാഴ്ച പ്രത്യേക യോഗം ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

മെയ് മാസം ആദ്യമാണ് ഇതുസംബന്ധിച്ച ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. 27നാണ് രാഷ്ട്രപതിയുടെ പരിഗണനക്കായി ബില്‍ അയച്ചത്. മെയ് 17ന് 109 അംഗങ്ങളുടെ അനുമതിയോടെയാണ് രാജ്യസഭ ബില്‍ പാസ്സാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+