സമരം അവസാനിപ്പിക്കണമെന്ന് വീണ്ടും സുപ്രിം കോടതി
ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും നടത്തിവരുന്ന സമരം അവസാനിപ്പിക്കണമെന്ന് വീണ്ടും സുപ്രിം കോടതി ആവശ്യപ്പെട്ടു.
സമരക്കാരുടെ ആവശ്യങ്ങളും പരാതികളും സുപ്രിം കോടതി പരിഗണിക്കുമെന്ന് ജസ്റിസ് അരിജിത് പസായത്ത്, ജസ്റിസ് എല്‍.എസ്.പാന്ഥെ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
സംവരണ പ്രശ്നത്തില്‍ നടത്തിവരുന്ന സമരങ്ങളും പ്രതിഷേധങ്ങളും പ്രകടനങ്ങളും അവസാനിപ്പിക്കണമെന്നാണ് സുപ്രിം കോടതിയുടെ നിര്‍ദേശം.
സമരം പിന്‍വലിക്കുകയാണെങ്കില്‍ വിദ്യാര്‍ത്ഥികളുടെ വികാരങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും ശിക്ഷാപരമായ നടപടികള്‍ സ്വീകരിക്കരുതെന്നും സുപ്രിം കോടതി നിര്‍േദശിച്ചു.












Click it and Unblock the Notifications