റണ്‍വേ കാണാതെ ഇറക്കിയ വിമാനത്തിന്റെ ടയര്‍ പൊട്ടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ ചൊവ്വാഴ്ച കനത്ത മഴയെത്തുടര്‍ന്ന് റണ്‍വെ കാണാനാകാതെ ഇറക്കിയ വിമാത്തിന്റെ ടയര്‍പൊട്ടി വിമാനം പാളി റണ്‍വെക്കു പുറത്തുപോയി.
അപകടകരായമായ സാഹചര്യത്തില്‍ ഒരു ചക്രം ചളിക്കുണ്ടില്‍ ഓടിച്ച് തിരികെ റണ്‍വെയില്‍ കയറ്റിയാണ് വന്‍ദുരന്തം ഒഴിവാക്കിയത്. മുംബൈയില്‍ നിന്നെത്തിയ 58 യാത്രക്കാരുണ്ടായിരുന്ന ഗോ എയറിന്റെ ജി8-115 വിമാനം തലനാരിഴയ്ക്കാണ് ദുരന്തത്തില്‍നിന്നും രക്ഷപ്പെട്ടത്.
സംഭവത്തെത്തുടര്‍ന്ന് ഒന്നരമണിക്കൂറോളം റണ്‍വെ അടച്ചിട്ടു. ഈ വിമാനത്തിന്റെ തുടര്‍ന്നുള്ള യാത്രകള്‍ റദ്ദാക്കിയിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തിലും പ്രതികൂലസാഹചര്യത്തിലും പൈലറ്റിന് റണ്‍വെ കാണാനുള്ള സൗകര്യമില്ലാത്തതിനാല്‍ വിമാനങ്ങള്‍ നിലത്തിറക്കിയില്ല. ഇതുകാരണം എല്ലാ വിമാനങ്ങളും സമയം തെറ്റിയാണ് യാത്രതിരിക്കുന്നത്. ചിലതെല്ലാം സര്‍വ്വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്.












Click it and Unblock the Notifications