വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മന്ത്രി ബാലന്‍
ദില്ലി: കേരളത്തില്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി എ.കെ.ബാലന്‍. ഗാര്‍ഹിക സബ്സിഡി കുറയ്ക്കുകയെന്ന കേന്ദ്രനിര്‍ദേശം ഉടന്‍ നടപ്പിലാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബോര്‍ഡ് മൂന്ന് കമ്പനികളായി വിഭജിക്കുകയെന്ന നിര്‍ദേശവും ഉടന്‍ നടപ്പാക്കാനാകില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇതിനായി ഒരു വര്‍ഷം കൂടി സമയം വേണമെന്ന് ബാലന്‍ കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയോട് ആവശ്യപ്പെട്ടെങ്കിലും അത്രയും സമയം നല്‍കാനാവില്ലെന്നാണ് കേന്ദ്ര നിലപാട്.
കെഎസ്ഇബി ഈ വര്‍ഷം മുതല്‍ ലാഭത്തിലായെന്ന യുഡിഎഫ് സര്‍ക്കാരിന്റെ അവകാശവാദം ശരിയല്ല. നഷ്ടം കാര്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 342 കോടി രൂപയാണ് നഷ്ടം. 1494 കോടി രൂപ ബോര്‍ഡിന് കുടിശികയുണ്ട്.
ഉത്പാദനം കൂട്ടിയും കുടിശിക പിരിച്ചെടുത്തും പ്രസരണ, വിതരണ നഷ്ടം കുറച്ചും ബോര്‍ഡിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications