പ്രഭാത് പട്നായ്ക്ക് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായി പ്രഭാത് പട് നായ്കിനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ആസൂത്രണ ബോര്‍ഡിലെ മറ്റംഗങ്ങളെ പിന്നീട് നിശ്ചയിക്കുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിനുശേഷം വ്യക്തമാക്കി.
ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റഡീസ് ആന്റ് പ്ലാനിംഗ് സ്കൂളിലെ പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുള്ള പട്നായിക് അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനാണ്.












Click it and Unblock the Notifications