മഴക്കെടുതി: ദുരിതബാധിതര്‍ക്ക് സൗജന്യ റേഷന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി നേരിടുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കെല്ലാം രണ്ടാഴ്ചത്തെ സൗജന്യ റേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.
വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും കേടുപാടുകള്‍ പറ്റിയ വീടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനും സഹായം നല്‍കുമെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു. ദുരിതബാധിതരെ സഹായിക്കുന്നതിനായി എല്ലാ ജില്ലകളിലേക്കും ഓരോ മന്ത്രിമാരെ വീതം അയക്കും.
തിരുവനന്തപുരം- എം. വിജയകുമാര്‍, കൊല്ലം - പി.കെ.ഗുരുദാസന്‍, പത്തനംതിട്ട - മാത്യു ടി.തോമസ്, ആലപ്പുഴ - ജി.സുധാകരന്‍, കോട്ടയം - പി.ജെ. ജോസഫ്, ഇടുക്കി - എന്‍.കെ.പ്രേമചന്ദ്രന്‍, എറണാകുളം - എസ്. ശര്‍മ്മ, തൃശൂര്‍ - കെ.പി.രാജേന്ദ്രന്‍, പാലക്കാട് - എ.കെ.ബാലന്‍, മലപ്പുറം - പാലൊളി മുഹമ്മദ് കുട്ടി, കോഴിക്കോട് - എളമരം കരീം, വയനാട് - ബിനോയ് വിശ്വം, കണ്ണൂര്‍ - കോടിയേരി ബാലകൃഷ്ണന്‍, കാസര്‍കോട് - പി.കെ. ശ്രീമതി എന്നിങ്ങനെയാണ് ജില്ലകള്‍തോറും മന്ത്രിമാരെ നിയമിച്ചിട്ടുള്ളത്.
സംസ്ഥാത്തുള്ള മിക്ക സ്കൂളുകളും ദുരിദാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ വര്‍ഷം സ്കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റിയിട്ടുണ്ടെന്നും വി എസ് അറിയിച്ചു.












Click it and Unblock the Notifications