ഡിഐസി ലയനം അജണ്ടയിലില്ല: ചെന്നിത്തല
ദില്ലി: കോണ്‍ഗ്രസ്-ഡിഐസി ലയനം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് കെ പിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ദില്ലിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് നടപടികള്‍സ്വീകരിക്കും. അടുത്ത നിര്‍വ്വാഹക സമിതിയോഗത്തിനുശേഷം കെ പിസിസി പുന:സംഘടിപ്പിക്കുമെന്നും ചെന്നിത്തല അറിയിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് സോണിയയുമായി നേതാക്കള്‍ ചര്‍ച്ചനടത്തിയത്.












Click it and Unblock the Notifications