സൂപ്പിക്ക് ലീഗിന്റെ അന്ത്യശാസനം
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ രൂപീകരിച്ച സമാന്തര പാര്‍ട്ടി കമ്മിറ്റി പിരിച്ചു വിടാന്‍ മുസ്ലിം ലീഗ് നേതൃത്വം മുന്‍ മന്ത്രി നാലകത്ത് സൂപ്പിക്ക് അന്ത്യശാസനം നല്‍കി.
പാര്‍ട്ടിജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ജില്ലാ പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
സമാന്തര സമിതി പിരിച്ചുവിടാനും പാര്‍ട്ടിനിര്‍ദ്ദേശം സ്വീകരിച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പാര്‍ട്ടിനേതൃത്വം സൂപ്പിക്ക് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
കൂടാതെ പെരിന്തല്‍മണ്ണയില്‍ മത്സരിച്ച ലീഗ് സ്ഥനാര്‍ത്ഥി അബ്ദുള്‍ ഹമീദിനെതിരെ സൂപ്പി പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗ സമിതിക്കും പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications