തീരപ്രദേശത്ത് ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: അടുത്ത നാല്‍പ്പത്തെട്ടു മണിക്കൂറിനുള്ളില്‍ തീരപ്രദേശത്ത് അതി ശക്തമായ കാറ്റുവീശാന്‍ സാദ്ധ്യതയുള്ളതായി കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശനനിര്‍ദ്ദേശമുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തീരദേശത്തെ കുടിലുകള്‍ക്കും വീടുകള്‍ക്കും നാശനഷ്ടമുണ്ടായേക്കും. ഇത്രയും ശക്തമായ കാറ്റ് കേരള തീരത്ത് അപൂര്‍വമായേ വീശാറുള്ളൂ. കാറ്റിനെ തുടര്‍ന്ന് കടലാക്രമണം രൂക്ഷമായേക്കും. ലക്ഷദ്വീപ് തീരത്തും ശക്തമായ കാറ്റുണ്ടാകും.
ഇതിന് മുമ്പ് 1999ലെ മഴക്കാലത്താണ് ഇത്രയും ശക്തമായ കാറ്റ് കേരള തീരത്തുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ.കെ.സന്തോഷ് പറഞ്ഞു.












Click it and Unblock the Notifications