കേരള സര്‍വ്വകലാശാല ഖത്തറില്‍ പഠന കേന്ദ്രം ആരംഭിക്കുന്നു
ദുബയ്: കേരള സര്‍വ്വകലാശാല ഖത്തറില്‍ പഠന കേന്ദ്രം ആരംഭിക്കുന്നു. ഇതിനായി കേരള സര്‍വ്വകലാശാലയുടെ വിദൂര പഠന കേന്ദ്രവും ദോഹയിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളുമായിച്ചേര്‍ന്ന കരാറില്‍ ഒപ്പുവെച്ചു.
ഇന്ത്യന്‍ വിദ്യാഭ്യാസ നിയമത്തിന്റെ കീഴിലായിരിക്കും പുതിയ പഠനകേന്ദ്രത്തില്‍ കോഴ്സുകള്‍ അനുവദിക്കുന്നതെന്ന് ശാന്തിനികേതന്‍ സ്കൂള്‍അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു . ഇതുപ്രകാരം സാധാരണപോലെ ബിരുദ കോഴ്സുകള്‍ മൂന്ന് വര്‍ഷവും ബിരുദാനന്തര കോഴ്സുകള്‍ രണ്ട് വര്‍ഷവും ദൈര്‍ഘ്യമുള്ളതായിരിക്കും.
എംബിഎ, എംഎച്ച്എ എന്നീകോഴ്സുകളില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷത്തെ പഠനപദ്ധതി തിരഞ്ഞെടുക്കാം. ബിരുദാനന്തര ബിരുദ ഡിപ്ലോമാ കോഴ്സുകളുടെ ദൈര്‍ഘ്യം ഒന്നില്‍ നിന്ന് രണ്ട് വര്‍ഷമാക്കി മാറ്റിയിട്ടുണ്ട്.
ഹ്യുമാനിറ്റീസ്, സയന്‍സ് , കോമേഴ്സ് എന്നീ മൂന്നു വിഷയങ്ങളിലും ബിരുദകോഴ്സുകളും ബിരുദാനന്തര ബിരുദ കോഴ്സുകളും ചെയ്യാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.
ഇതുകൂടാതെ ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാമുകളും ഹോസ്പിറ്റല്‍ മാനേജ്മെന്റ് കോഴ്സുകളും ലഭ്യമാണ്. ഖത്തറിലുള്ള 130,000ലേറെ വരുന്ന ഇന്ത്യക്കാര്‍ക്ക് കൂടതല്‍ വിദ്യാഭ്യാസസൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് സെന്ററിന്റെ ലക്ഷ്യം.












Click it and Unblock the Notifications