സമരം പിന്‍വലിച്ചു; ഡോക്ടര്‍മാര്‍ ജോലിക്കെത്തി
ദില്ലി: സുപ്രിം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സംവരണ പ്രശ്നത്തില്‍ സമരം നടത്തിവരികയായിരുന്ന ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും സമരം പിന്‍വലിച്ചു. വ്യാഴാഴ്ച ഡോക്ടര്‍മാര്‍ വീണ്ടും ജോലിക്കെത്തി.
ദില്ലിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം ഇതോടെ സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങി. ഇരുപത് ദിവസത്തെ സമരത്തിനു ശേഷം ദില്ലിയിലെ അഞ്ച് മെഡിക്കല്‍ കോളജുകളിലെയും ഒപി സര്‍വീസുകള്‍ പുനരാരംഭിച്ചു. ജിബി പന്ത്, ദീന്‍ ദയാല്‍ ഉപാധ്യായ, രാം മനോഹര്‍ ലോഹ്യ ആശുപത്രികളിലും സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.
എഐഐഎംഎസ്, മൗലാന ആസാദ് മെഡിക്കല്‍ കോളജ്, ലേഡി ഹാര്‍ഡിംഗ്സ് മെഡിക്കല്‍ കോളജ്, യൂണിവേഴ്സിറ്റി ഒഫ് മെഡിക്കല്‍ കോളജ്, വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ച് ബുധനാഴ്ച രാത്രി തന്നെ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു.
അതേ സമയം സമരം നിര്‍ത്തിയെങ്കിലും സംവരണത്തിനെതിരായ പ്രതിഷേധം തുടരുമെന്ന് യൂത്ത് ഫോര്‍ ഇക്വാളിറ്റിയുടെ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications