ജയാ ബച്ചന്‍ നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിച്ചു
ലക്നൗ: ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് നടി ജയാ ബച്ചന്‍ നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിച്ചു.
മുഖ്യമന്ത്രി മുലായം സിംഗ് യാദവ്, സമാജ്വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ സിംഗ്, പാര്‍ട്ടിയുടെ മറ്റ് പ്രമുഖനേതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് ജയാ ബച്ചന്‍ നാമനിര്‍ദേശപ്പത്രിക സമര്‍പ്പിച്ചത്.
മുസഫര്‍നഗറില്‍ നിന്നുള്ള മുന്‍ സമാജ്വാദി പാര്‍ട്ടി എംപി അമിര്‍ അലവും മറ്റൊരു രാജ്യസഭാ സീറ്റിലേക്ക് വ്യാഴാഴ്ച നാമിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുണ്ട്.
പതിഫലം പറ്റുന്ന പദവി വിവാദവുമായി ബന്ധപ്പെട്ട് കാണ്‍പൂരില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ പരാതിയെത്തുടര്‍ന്ന് മാര്‍ച്ചിലാണ് എംപി സ്ഥാനത്തുനിന്നും ജയ അയോഗ്യയാക്കപ്പെട്ടത്.
എം പി സ്ഥാനത്തിനൊപ്പം ഉത്തര്‍പ്രദേശ് ചലചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനവും വഹിച്ചുവെന്നതാണ് ജയക്കെതിരെയുണ്ടായിരുന്ന ആരോപണം.












Click it and Unblock the Notifications