Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനവില: സമരം നടത്തുമെന്ന് ഇടതുപാര്‍ട്ടികള്‍

ദില്ലി: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ അതിനെയെതിര്‍ക്കുന്ന എല്ലാ പാര്‍ട്ടികളെയും സംഘടിപ്പിച്ച് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇടുതുപാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിന് താക്കീതുനല്‍കി.

ഇടതുപാര്‍ട്ടികളുടെ യോഗത്തിനുശേഷമാണ് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഈ മുന്നറിയിപ്പ് നല്‍കിയത്. വിലയുയര്‍ത്തിയാല്‍ അതില്‍ പ്രധിഷേധമുള്ള എല്ലാ സംഘടനകളെയും ഉള്‍പ്പെടുത്തി പൊതുപണിമുടക്കമുള്ള പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് കാരാട്ട് പറഞ്ഞു.

അടുത്തയാഴ്ചമുതല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. യു പി എ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇത് അഞ്ചാം തവണയാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത്.

പെട്രോളിയം വിലയുയരുമ്പോള്‍ അവശ്യസാധനങ്ങള്‍ക്കും വിലകയറുമെന്നതിനാലാണ് ഇടതുപാര്‍ട്ടികള്‍ വിലക്കയറ്റത്തെ എതിര്‍ക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ കസ്റംസ് തീരുവ കുറയ്ക്കുന്നതടക്കം വില, നികുതി എന്നിവയുടെ കാര്യത്തിലും പുനപരിശോധന ആവശ്യമാണെന്ന് പ്രകാശ് കാരാട്ട്, സിപിഐ നേതാവ് എ.ബി.ബര്‍ദാന്‍, ഡി.രാജ, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ദേവവ്രതാ ബിശ്വാസ് , ജി.ദേവരാജന്‍, ആര്‍എസ് പി നേതാവ് അബനി റോയ് എന്നിവര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+