ആര്‍എസ്എസ് ആസ്ഥാനത്തിനു നേരെ തീവ്രവാദി ആക്രമണ ശ്രമം
നാഗ്പൂര്‍: നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിനു നേരെ നടന്ന തീവ്രവാദ ആക്രമണശ്രമം പൊലീസ് വിഫലമാക്കി. ആക്രമണം നടത്താനെത്തിയ മൂന്ന് തീവ്രവാദികളെ പൊലീസ് വെടിവച്ചുകൊന്നു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണശ്രമം നടന്നത്. പൊലീസ് സബ് ഇന്‍സ്പെക്ടര്‍മാരുടെ വേഷത്തില്‍ വെളുത്ത അംബാസിഡര്‍ കാറിലാണ് തീവ്രവാദികളെത്തിയത്. ബാരിക്കേഡില്‍ വച്ച് പൊലീസ് ഇവരെ തടയുകയായിരുന്നു.
ഇവര്‍ ലഷ്കര്‍ ഇ തോയിബ പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മൂന്ന് എകെ-56 തോക്കുകളും അഞ്ച് കിലോഗ്രാം ആര്‍ഡിഎക്സും 14 ഹാന്റ് ഗ്രനേഡുകളും ഏറ്റുമുട്ടലിനു ശേഷം ഇവരില്‍ നിന്ന് കണ്ടെടുത്തു.
പുലര്‍ച്ചെ നാല് മണിക്ക് ആര്‍എസ്എസ് ആസ്ഥാനത്തിന് നൂറ് മീറ്ററോളം അകലെവച്ചായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഒരു ടിഫിന്‍ ബോക്സില്‍ ആര്‍ഡിഎക്സുമായെത്തിയ തീവ്രവാദികളുടെ ലക്ഷ്യം ആര്‍എസ്എസ് ഓഫീസ് തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.












Click it and Unblock the Notifications