അമ്മ സിനിമ നിര്‍മ്മിക്കുന്നു
കൊച്ചി: താര സംഘടനയായ അമ്മ സിനിമ നിര്‍മ്മിക്കുന്നു. അമ്മയ്ക്ക് വേണ്ടി ആദ്യചിത്രം നിര്‍മ്മിക്കുന്നത് നടന്‍ ദീലീപാണ്. ഒരു കോടി രൂപ ഇതിനായി ദിലീപ് അമ്മയ്ക്ക് നല്‍കും.
സിനിമാ നിര്‍മാണത്തിലൂടെ സംഘടനയുടെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുകയാണ് അമ്മയുടെ ലക്ഷ്യം. സ്റേജ് ഷോകള്‍ നിരോധിച്ച സാഹചര്യത്തിലാണ് താരസംഘടന സിനിമാ നിര്‍മാണത്തിലേക്ക് തിരിയുന്നത്.
സിനിമാ നിര്‍മ്മാണത്തിലൂടെ ലഭിക്കുന്ന പണം സംഘടനയുടെ കാര്യത്തിനും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനത്തിനും വേണ്ടി ഉപയോഗിക്കുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.
അമ്മയുടെ ആദ്യചിത്രം വിഷുവിന് തിയേറ്ററിലെത്തിയേക്കും. ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ എല്ലാ മുന്‍നിര താരങ്ങളും സിനിമയില്‍ അഭിനയിക്കും.












Click it and Unblock the Notifications