പാര്‍ട്ടി-മന്ത്രിസഭ ഏകോപനത്തിന് സമിതി
ദില്ലി: കേരളത്തില്‍ പാര്‍ട്ടിയുടെയും മന്ത്രിസഭയുടെയും ഏകോപന പ്രവര്‍ത്തനത്തിന് പോളിറ്റ് ബ്യൂറോ അഞ്ചംഗ സമിതിയെ നിയോഗിച്ചു.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, പി.കെ.ഗുരുദാസന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
സംസ്ഥാന സെക്രട്ടേറിയറ്റ് എപ്പോഴും ചേരാന്‍ കഴിയാത്തതിനാല്‍ മന്ത്രിസഭയും പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണ് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സമിതിയില്‍ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു വരെ നിര്‍ദേശിക്കപ്പെട്ടിരുന്ന മന്ത്രി പാലോളി മുഹമ്മദ് കുട്ടിയെ ഉള്‍പ്പെടുത്തിയിട്ടില്ല.
ആസൂത്രണം, നോര്‍ക്ക, ഐടി എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്താല്‍ മതിയെന്ന് പി ബി തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരത്തുചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പിബിതീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റിലെക്ക് പുതുതായി ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നകാര്യത്തില്‍ ജൂണ്‍ ആറ് ഏഴ് തിയ്യതികളില്‍ ഹൈദരാബാദില്‍ നടക്കുന്ന പോളിറ്റ് ബ്യൂറോയോഗം തീരുമാനമെടുക്കും.
പിബിയോഗത്തിനുശേഷം എഴ് , എട്ട് തിയ്യതികളില്‍ കേന്ദ്രകമ്മറ്റിയും ചേരുന്നുണ്ട്. കേരളത്തില്‍ സിപിഎമ്മിനകത്തുള്ള വിഭാഗീയത, മന്ത്രിസഭയുടെ വലിപ്പം കൂട്ടിയ നടപടി, വകുപ്പുവിഭജനത്തില്‍ നിഴിലിച്ച വിഭാഗീയത എന്നീ കാര്യങ്ങളും പി ബി സമ്മേളനത്തില്‍ പരാമര്‍ശിക്കപ്പെടുമെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications