Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി ജോസഫിനെതിരെ അന്വേഷണം വേണമെന്ന് ഹസ്സന്‍

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫിനെതിരെയുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് എം എം ഹസ്സന്‍ ആവശ്യപ്പെട്ടു.

ഭവന നിര്‍മാണ വകുപ്പില്‍ നിന്ന് 431കോടിരൂപ വകമാറ്റി ചിലവഴിച്ചുവെന്നാണ് ജോസഫിന്റെ പേരിലുള്ള ആരോപണം. ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായ നിയമസഭാ സമിതിയാണ് ഈ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. മന്ത്രിമാരായ കെ.പി രാജേന്ദ്രനും സ്പീക്കര്‍ കെ. രാധാകൃഷ്ണനും സമിതിയില്‍ അംഗങ്ങളായിരുന്നു.

പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്നതിനുള്ളമൈത്രി ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. ഏത് എസ്എന്‍സി ലാവ്ലിനില്‍ നടന്ന അഴിമതിയെക്കാളും വലിയതാണ്. ലാവ്ലിന്‍ അഴിമതി 374 കോടിയുടെതാണെങ്കില്‍ മൈത്രിയില്‍ നടന്നത് 433കോടിയുടേതാണ്. തുക എവിടെയാണ് ചെലവാക്കിയതെന്നറിയാന്‍ ജനങ്ങള്‍ക്കും നിയമസഭക്കും അവകാശമുണ്ട്.

സ്വാശ്രയകോളേജ് സുപ്രിം കോടതി വിധിയില്‍ അതൃപ്തിപ്രകടിപ്പിക്കുന്നവര്‍ മുന്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. എല്‍ ഡി എഫിന്റെ പ്രഖ്യാപിത നയങ്ങള്‍ സുപ്രിം കോടതിയെ അറിയിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. യു ഡി എഫ് സര്‍ക്കാറിന്റെ ഭരണകാലത്ത് സ്വാശ്രയ കോളേജ് പ്രശ്നത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ച് പ്രക്ഷോഭം നടത്തിയ എസ് എഫ് ഐ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കണം. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ കേരളത്തില്‍ ഭരണ സ്തംഭനമാണുണ്ടായിരിക്കുന്നതെന്നും രണ്ടാഴ്ച കഴിഞ്ഞിട്ടും ഈ അവസ്ഥയില്‍ മാറ്റം വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ഹസ്സന്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+