കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജിലന്‍സ് വകുപ്പ് തന്നത് വിശ്വാസം കൊണ്ട് : കോടിയേരി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തന്റെ കഴിവില്‍ വിശ്വാസമുള്ളതുകൊണ്ടാണ് വിജിലന്‍സ് വകുപ്പ് തന്നെയേല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറായതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരത്ത് സിആര്‍പിഎഫ് ജവാന്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാര്‍ട്ടിക്കും സര്‍ക്കാറിനുമിടയില്‍ ഏകോപന സമിതി രൂപീകരിക്കുന്ന കാര്യം തനിക്ക് അറിയില്ലെന്നും കോടിയേരി പറഞ്ഞു.

വകുപ്പു വിഭജനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടോയെന്ന ചോദ്യത്തെ തര്‍ക്കമുണ്ടായിരുന്നെങ്കില്‍ വിജിലന്‍സ് വകുപ്പ് തനിക്ക് തരുമായിരുന്നോ എന്ന് മറുചോദ്യം കൊണ്ടാണ് കോടിയേരി നേരിട്ടത്.

മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കുന്നത് മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയാണ് മറ്റ് മന്ത്രിമാര്‍ ചെയ്യേണ്ടതെന്നും ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X