മഴ കനത്തതോടെ പച്ചക്കറി വില ഉയര്‍ന്നു
കോഴിക്കോട്: മഴ കനത്തതോടെ സംസ്ഥാനത്ത് പച്ചക്കറിയുടെ വില കുതിച്ചുയര്‍ന്നു. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും പച്ചക്കറി കൊണ്ടുവരുന്നതിനെ പേമാരി ബാധിച്ചതോടെയാണ് പച്ചക്കറി വിലയില്‍ പെട്ടെന്ന് വന്‍വര്‍ധനവുണ്ടായത്.
അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ പച്ചക്കറിയുമായി വരുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. കര്‍ണാടകത്തില്‍ വിലയിടിവ് കാരണം കര്‍ഷകര്‍ തക്കാളി കുഴിച്ചുമൂടുമ്പോഴും കേരളത്തില്‍ തക്കാളി വില കുതിച്ചുയരുകയാണ്. നാല് ദിവസം മുമ്പ് കിലോഗ്രാമിന് 16 രൂപക്ക് വിറ്റിരുന്ന തക്കാളിയുടെ വില ഇപ്പോള്‍ 25 രൂപയാണ്.
കാരറ്റിന്റെ വില കിലോയ്ക്ക് 10 രൂപയില്‍ നിന്ന് 12 രൂപയായും ഉള്ളിയുടെ വില എട്ട് രൂപയില്‍ നിന്ന് 16 രൂപയായും ഉയര്‍ന്നിട്ടുണ്ട്. മഴ ഇനിയും തുടര്‍ന്നാല്‍ പച്ചക്കറിയുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്യും.












Click it and Unblock the Notifications