കാലവര്‍ഷക്കെടുതി: എട്ടുപേര്‍കൂടി മരിച്ചു
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ബുധനാഴ്ച സംസ്ഥാനത്ത് എട്ടുപേര്‍ കൂടി മരിച്ചു. ഇതോടെ കാലവര്‍ഷക്കെടുതികളെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 21ആയി. 5,053ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശം സംഭവിച്ചിട്ടുണ്ട്. മൊത്തം 16. 17 കോടിരൂപയുടെ നഷ്ടമുണ്ടായതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
തെക്കന്‍ ജില്ലകളില്‍ മഴ അല്പം കുറഞ്ഞെങ്കിലും കടലാക്രമണം രൂക്ഷമായിത്തുടരുന്നു. അറബിക്കടലില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാന നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. സംസ്ഥനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. കേരളത്തില്‍ മൂന്നാറിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് -15 സെന്റീമീറ്റര്‍. ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്.
എറണാകുളം, വയനാട് ജില്ലകളില്‍ രണ്ട് മരണം വീതവും, പാലക്കാട്, കോട്ടയം , ആലപ്പുഴ, കാസര്‍കോഡ് ജില്ലകളില്‍ ഓരോ മരണം വീതവും ബുധനാഴ്ച റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച സംസ്ഥാനത്തൊട്ടാകെ 2680 വീടുകള്‍ കാറ്റിലും മഴയിലും പെട്ട് തകര്‍ന്നു. ഇതില്‍ 186വീടുകള്‍ പൂര്‍ണമായും 2674 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
പാലക്കാട് ജില്ലയിലെ ഗായത്രിപ്പുഴയില്‍ കാല്‍വഴുതിവീണ് രണ്ടുപേരെ കാണാതായി. കണ്ണൂര്‍ ജില്ലയില്‍ വെള്ളൂര്‍ പുഴയില്‍ ഒഴുകിപ്പോയ കണിയേരിയിലെ പി.പി.ലതീഷിനെ ബുധനാഴ്ചയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം ജില്ലയില്‍ കറുകച്ചാല്‍ മക്കൊള്ളില്‍ സദാശിവന്റെ മകന്‍ ദീലീപ്(25), വൈക്കം മറവന്‍തുരുത്ത് കൊച്ചുപറമ്പില്‍ പത്മാക്ഷിയമ്മ(75), ആലപ്പുഴ ജില്ലയില്‍ പണയില്‍ കുറ്റി പാറപ്പുറത്ത് തെക്കേതില്‍ ശശി(42), തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് സ്വദേഷി ഷൈജു(25) എന്നിവരാണ് കാലവര്‍ഷക്കെടുതികളെത്തടര്‍ന്ന് ബുധനാഴ്ച മരിച്ചത്.












Click it and Unblock the Notifications