കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു
കോഴിക്കോട്: ബേപ്പൂരില്‍ നിന്നും കടലില്‍പ്പോയ 22 മത്സ്യത്തൊഴിലാളികളെപ്പറ്റി ഇതേവരെ വിവരം ലഭിച്ചിട്ടില്ലെന്ന് തീരസംരക്ഷണ സേനാ വൃത്തങ്ങള്‍ അറിയിച്ചു.
മെയ് 25, 26 തിയ്യതികളിലായാണ് രണ്ട് ബോട്ടുകളിലായി 22 മത്സ്യത്തൊഴിലാളികള്‍ ബേപ്പൂര്‍ തുറമുഖത്തുനിന്നും കടലില്‍പ്പോയത്. ഇവരിലാരുമായും ഇതേവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും തിരച്ചില്‍ തുടരുകയാണെന്നും തീരസംരക്ഷണസേനാ അധികൃതര്‍ അറിയിച്ചു.
കാലവര്‍ഷത്തെത്തുടര്‍ന്ന് പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ദിവസങ്ങള്‍ കടലില്‍ക്കഴിയാന്‍ പറ്റില്ലെന്നത് കൂടുതല്‍ ആശങ്കക്കിടയാക്കുന്നു.
ഇതിനിടയില്‍ വ്യാഴാഴ്ച രാവിലെ വടക്കന്‍ കേരളത്തില്‍ മഴ അല്പം ശമിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടര്‍ന്നുണ്ടായ ഗതാഗത തടസങ്ങള്‍ പൂര്‍ണമായും നീങ്ങിയിട്ടില്ല.












Click it and Unblock the Notifications