സിമി മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി
ആലപ്പുഴ: അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി സിമി റോസ്ബെല്‍ ജോണിനെ തിരഞ്ഞെടുത്തു.
കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയാഗന്ധിയുടെ നിര്‍ദ്ദേശപ്രകാരം മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് റിത ബഹുഗുണ ജോഷിയാണ് സിമിയെ സെക്രട്ടറിയായി നിയമിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്തുനുന്നും ഇപ്പോഴത്തെ ധനമന്ത്രി ഡോ. തോമസ് ഐസകിനെതിരെ മത്സരിച്ചു തോറ്റ സിമി കേരളത്തില്‍ നിന്നുള്ള എഐ സിസി അംഗം കൂടിയാണ്.
1993മുതല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിുവരുന്ന സിമി 1990ല്‍ എറണാകുളം ജില്ലാകൗണ്‍സിലിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications