കണ്ണൂരില്‍ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേര്‍ മരിച്ചു
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പെട്ട് കണ്ണൂരില്‍ മൂന്ന് പേര്‍ മരിച്ചു.
പഴയങ്ങാടി വെങ്ങരളക്കില്‍ വീട്ടിലെ നിറഞ്ഞൊഴുകുന്ന കിണറ്റില്‍ വീണ് ബുധനാഴ്ച രാത്രി കുണ്ടന്‍ പറമ്പില്‍ ഗംഗാധരന്‍ (47) മരിച്ചു. കൂലിപ്പണിക്കാരനാണ് ഗംഗാധരന്‍.
വെങ്ങറ വെല്‍ഫെയര്‍ എല്‍പി സ്കൂളിന് സമീപം തെങ്ങിന്‍ തോപ്പിലെ വെള്ളപ്പൊക്കത്തില്‍ കുഴിയില്‍ വീണ് ഇളയിടത്ത് വീട്ടില്‍ പത്മനാഭന്‍ (53) ബുധനാഴ്ച രാത്രി മരിച്ചു. വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
വെള്ളൂര്‍ പുഴയില്‍ ചൊവ്വാഴ്ച സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ ജഡം നാട്ടുകാര്‍ കണ്ടെടുത്തു. വെള്ളൂര്‍ കാണിയേരിയിലെ ലതീഷി(22)ന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കണ്ടെടുത്തത്.












Click it and Unblock the Notifications