ജയാ ബച്ചന്‍ ഇനിമുതല്‍ ബച്ചന്‍ ജയാ അമിതാബ്
ലക്നൗ: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിച്ച ഹിന്ദി ചലചിത്ര താരം ജയാ ബച്ചന്‍ തന്റെ പേര് ബച്ചന്‍ ജയാ അമിതാബ് എന്നാക്കി മാറ്റി.
നാമനിര്‍ദ്ദേശപ്പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തന്റെ പേരു മാറ്റുകയാണെന്ന് ബച്ചന്‍ വ്യക്തമാക്കിയത്.
ജയയുടെ ഭര്‍ത്താവും ഹിന്ദി ചലച്ചിത്രലോകത്തെ പ്രമുഖതാരവുമായ അമിതാബ് ബച്ചനും പേര് മാറ്റിയിട്ടുണ്ട്.നാമനിര്‍ദേശപ്പത്രികയില്‍ ബച്ചന്‍ അമിതാബ് എന്നാണ് കൊടുത്തിരിക്കുന്നത്്.
ജ്യോതിഷപണ്ഡിതരുടെ നിര്‍ദ്ദേശപ്രകാരമാണ് പേരുമാറ്റാന്‍ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു. പ്രതിഫലം പറ്റുന്ന പദവി വിവാദവുമായി ബന്ധപ്പെട്ട് ജയക്ക് എം പി സ്ഥാനം നഷ്ടപ്പെട്ടിരുന്നു.












Click it and Unblock the Notifications