ഡാവിഞ്ചി കോഡ് കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിരോധിച്ചു
ദില്ലി: ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങള്‍ കൂടി വിവാദചിത്രമായ ദി ഡാവിഞ്ചി കോഡിന്റെ പ്രദര്‍ശനം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി.
ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി, മേഘാലയ എന്നീ സംസ്ഥാന സര്‍ക്കാറുകളാണ് വ്യാഴാഴ്ച വൈകീട്ട് ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചതായി പ്രഖ്യാപിച്ചത്.
ഇതിനുമുമ്പേ തമിഴ് നാട് , നാഗാലാന്റ് , പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും സമാധാനപ്രശ്നങ്ങളുടെ പേരില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചിരുന്നു. യേശു ക്രിസ്തുവിന്റെ ജീവിതം ചരിത്രത്തില്‍പ്പറയുന്നതില്‍ നിന്നു വിരുദ്ധമായി ചിത്രീകരിച്ചിരിക്കുന്നതിനാല്‍ പടം കാണുന്ന സാധാരണക്കാരില്‍ ആശയക്കുഴപ്പമുണ്ടാകാനും, വിശ്വാസത്തെയും മതവികാരത്തെയും വ്രണപ്പെടുത്താനും അത് കാരണമാകുമെന്നുമുള്ള ക്രിസ്തീയ സംഘടനകളുടെ വാദത്തെത്തുടര്‍ന്നാണ് ഇവിടങ്ങളില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്.
മുന്‍നിര്‍ദേശപ്രകാരം സാങ്കല്‍പ്പിക കഥയാണെന്നു പ്രദര്‍ശനത്തിനു മുമ്പ് എഴുതിക്കാണിക്കണമെന്നും മുതിര്‍ന്നവര്‍ക്കുമാത്രമേ കാണാന്‍ പാടുള്ളു എന്നുമുള്ള സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശങ്ങളൊന്നും ജനങ്ങളുടെ തെറ്റിദ്ധാരണമാറ്റാന്‍ ഉതകുന്നതല്ലെന്നുമാണ് സംഘടനകള്‍ പറയുന്നത്.












Click it and Unblock the Notifications