Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷ്യവിഷബാധ : അന്വേഷണം പുരോഗമിക്കുന്നു

ദില്ലി: പ്രമോദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജനും സെക്രട്ടറി വിവേക് മോയ്ത്രക്കും ഭക്ഷ്യവിഷബാധയുണ്ടായതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് തിരയുന്നു.

വ്യാഴാഴ്ച രാത്രിവൈകി സഫ്ദര്‍ജംഗ് റോഡിലെ പ്രമോദ് മഹാജന്റെ വസതിയില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത അപരിചിതരായ മൂന്നാളുകള്‍ക്കു വേണ്ടിയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

പാര്‍ട്ടി നടന്ന സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ പ്ലാസ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ വെളുത്തപൊടി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് രാസപരിശോധനക്കായി അയച്ചിട്ടുണ്ട്.

രാത്രിയില്‍ വസതിയില്‍ നടത്തിയ പാര്‍ട്ടിയില്‍ മൂന്ന് അപരിചിതര്‍ പങ്കെടുത്തിരുന്നുവെന്ന വീട്ടുവേലക്കാരുടെ മൊഴി പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്. പാര്‍ട്ടിക്കു ശേഷമാണ് രാഹുലിനും വിവേകിനും അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപൊവുകയായിരുന്നു.

ആശുപത്രിയിലെത്തുന്നതിനുമുമ്പേതന്നെ വിവേക് മരിക്കുകയായിരുന്നു. രാഹുലിന്റെ നില ഭേദപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഈ സംഭവത്തിന് പ്രമോദ് മഹാജന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പ്രമോദ് മഹാജന്റെ സഹോദരീ ഭര്‍ത്താവും ബി ജെ പി നേതാവുമായ ഗോപിനാഥ് മുണ്ടെ പറഞ്ഞു.

സംഭവത്തിനുപിന്നിലെ കാരണങ്ങള്‍ വ്യക്തമല്ലെന്നും വിവേക് മരിച്ചതിനാല്‍ ഇനി രാഹുലിന്റെ അടുത്തുനിന്നും മാത്രമേ എന്തെങ്കിലും സൂചന ലഭിക്കാനിടയുള്ളു എന്നും മുണ്ടെ വ്യക്തമാക്കി. മാത്രമല്ല ഭക്ഷ്യവിഷബാധയാണെങ്കില്‍ വീട്ടിലുണ്ടായിരുന്നവര്‍ക്കു മുഴുവന്‍ അസ്വസ്ഥതയുണ്ടാകേണ്ടിയിരുന്നുവെന്നും രാഹുലിനും വിവേകിനും മാത്രം വിഷബാധയുണ്ടായത് സംശയം ബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+