കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാജന്റെ സെക്രട്ടറി അന്തരിച്ചു, മകന്‍ ആശുപത്രിയില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: അന്തരിച്ച ബി ജെ പി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്റെ സെക്രട്ടറി വിവേക് മോയ്ത്ര ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മരിച്ചു . വിവേകിനൊപ്പം വിഷബാധയേറ്റ മഹാജന്റെ മകന്‍ രാഹുല്‍ മഹാജനെ ഗുരുതരാവസ്ഥയില്‍ ദില്ലി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എവിടെനിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചതെന്നും എങ്ങനെയാണ് വിഷബാധയുണ്ടായിരിക്കുന്നതെന്നുമുള്ള കാര്യം വ്യക്തമല്ല. കടുത്ത വയറുവേദനയും പനിയും ഉണ്ടായതിനെത്തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗുരുതരാവസ്ഥയിലായ വിവേക് വെള്ളിയാഴ്ച പുലര്‍ച്ചെ മുന്നു മണിയോടെ മരിക്കുകയായിരുന്നു. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി മഹാജന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന വിവേകിന് മഹാജന്‍ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

പ്രമോദ് മഹോജന്റെ ചിതാഭസ്മം വെള്ളിയാഴ്ച നിമഞ്ജനം ചെയ്യാനിരിക്കെയാണ് അപകടമുണ്ടായിരിക്കുന്നത്. അപ്പോളോയില്‍ ചികിത്സയില്‍ക്കഴിയുന്ന രാഹുലിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ബിജെപി നേതാവ് ഗോപിനാഥ് മുണ്ഡെ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X