പ്രമുഖപത്രപ്രവര്‍ത്തകന്‍ സി പി മമ്മു അന്തരിച്ചു
കൊച്ചി: പ്രമുഖ സ്വാതന്ത്യ്ര സമര സേനാനിയും പത്രപ്രവര്‍ത്തകനുമായ സി പി മമ്മു(78) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും.
ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങിയതാണ് ഇദ്ദേഹത്തിന്റെ കുടുംബം. പഴയകാലത്തെ സായാഹ്നപത്രമായ കേരളനാദത്തിന്റെ ഉടമയും എഡിറ്ററുമായിരുന്നു മമ്മു. മികച്ച പത്രപ്രവര്‍ത്തകനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡടക്കം നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
യു എസ് എ സന്ദര്‍ശനത്തിനുശേഷം ഇദ്ദേഹം എഴുതിയ ലിങ്കന്റെ നാട്ടില്‍ എന്ന യാത്രാവിവരണകൃതി പ്രശസ്തമാണ്. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ഏറണാകുളം യൂണിറ്റ് മമ്മുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.












Click it and Unblock the Notifications