കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏതന്വേഷണത്തെയും നേരിടും: പി. ജെ ജോസഫ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മൈത്രി ഭവനനിര്‍മ്മാണ പദ്ധതി വകമാറ്റി ചിലവഴിച്ചുവെന്ന ആരോപണത്തില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പൊതുമരാമത്ത് മന്ത്രി പി ജെ ജോസഫ് പറഞ്ഞു.

തുക വകമാറ്റിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മൈത്രി പദ്ധതിക്കുവേണ്ടി 731.61 രൂപയാണ് ഹഡ്കോയില്‍ നിന്ന് കടമെടുത്തത്. 725.30 കോടിരൂപ പദ്ധതിപ്രകാരം അര്‍ഹരായവര്‍ക്കു വിതരണം ചെയ്തു. 606.16കോടി ഹഡ്കോയില്‍ തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങള്‍കാണാതെയാണ് 437 കോടിരൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഭവനനിര്‍മാണ ബോര്‍ഡിന്റെ ഇപ്പോഴത്തെ സെക്രട്ടറി പി എം ജോണിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് താന്‍ മന്ത്രിയായിരിക്കുമ്പോള്‍ ജോണിനെ സസ്പന്റ് ചെയ്തിരുന്നു. അതിന്റെ പകതീര്‍ക്കാനാണ് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിക്കുമുമ്പാകെ അദ്ദേഹം തെറ്റായ കണക്കുകള്‍ നല്‍കിയത്- മന്ത്രി പറഞ്ഞു.

ഭവനനിര്‍മാണ ബോര്‍ഡ് സ്വയം ഭരണസ്ഥാപനമാണ്.അതിന്റെ ദൈനംദിന പ്രവര്‍ത്തനത്തില്‍ മന്ത്രിക്കു പങ്കില്ല. പുഷ്പകൃഷിയുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കു മുമ്പ് തനിക്കെതിരെയുണ്ടായ ആരോപണവും അടിസ്ഥാനരഹിതമാണെന്നും ഇതുസംബന്ധിച്ച സഭാ സമിതി റിപ്പോര്‍ട്ടില്‍ തനിക്കെതിരെ പരാമര്‍ശങ്ങളില്ലെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X